|    May 30 Tue, 2017 2:57 pm
FLASH NEWS

വാര്‍ധക്യത്തില്‍ നടതള്ളിയ മക്കളെ ഒരു നോക്കു കാണാന്‍ ഈ മനസ്സുകള്‍

Published : 11th July 2016 | Posted By: SMR

തൊടുപുഴ: ന്യൂമാന്‍ കോളജില്‍ പ്രായാധിക്യമുള്ളവരുടെ മത്സരങ്ങള്‍ നടക്കുകയാണ്.തിരി ഊതികെടുത്തല്‍ മത്സരം,സ്പൂണില്‍ നാരങ്ങവെച്ചുള്ള ഓട്ടം എന്നിങ്ങനെയുള്ള മത്സരങ്ങള്‍ നടക്കുമ്പോഴും ചില കണ്ണുകളെക്കെ ഈറനണിയുന്നുണ്ട്. ഇവിടെ തന്റെ മക്കളാരെങ്കിലുമെത്തിയിട്ടുണ്ടോ എന്ന പരതുകയാണ് പ്രായം 70 പിന്നിട്ട ഒരു മുത്തശി. കലാകായികമേള കാണാനും പങ്കെടുക്കാനെത്തിയതാണ്. തൊടുപുഴ പഴുക്കാക്കുളം വൃദ്ധവികലാംഗ സദനത്തില്‍ നിന്നും മക്കള്‍ നടതള്ളിയ 15 ജീവിതങ്ങളാണ് മത്സരത്തിലെത്തിയത്. വൃദ്ധവികലാംഗ സദനത്തിലെ നഴ്‌സ് ശാലു എന്‍ ആര്‍ ആണ് ഇവരെ മത്സരങ്ങള്‍ക്കായി ഇവിടെ എത്തിച്ചത്. മറ്റ് ജില്ലകളില്‍ നിന്നും മക്കള്‍ ഉപേക്ഷിച്ചവരും ഈ വൃദ്ധ സദനത്തിലുണ്ട്. ചിലപ്പോള്‍ മക്കള്‍ ഇവിടെ വന്ന് കണ്ടിട്ടുപോകും എന്നാല്‍ ചിലര്‍ ഇടയ്ക്ക് വീട്ടില്‍ പോയിട്ട് പെട്ടെന്നുതന്നെ തിരികെയെത്തും. ബന്ധുക്കള്‍ ഇല്ലാത്തവരും നിരവധിപ്പേരാണ് ഇവിടെയുള്ളത്. മനസില്‍ ദുഖമുണ്ടെങ്കിലും ഇവരുടെ കുട്ടായ്മില്‍ ഇവര്‍ വളരെ സന്തോഷത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day