|    Dec 13 Wed, 2017 3:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാര്‍ത്ത വാസ്തവ വിരുദ്ധം: പോപുലര്‍ ഫ്രണ്ട്

Published : 6th October 2016 | Posted By: SMR

പുത്തനത്താണി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സംഘടനയില്‍ നിന്നു പുറത്താക്കിയ സഫ്‌വാന് സംഘടനാ നേതാക്കള്‍ വീട്ടിലെത്തി നിയമ സഹായം വാഗ്ദാനം ചെയ്‌തെന്നും സംഘടനാ പ്രവര്‍ത്തനം പോലിസ് നിരീക്ഷണത്തിലാണെന്നുമുള്ള മാതൃഭൂമി വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഐഎസ് പോലുള്ള ദുരൂഹ സംഘടനകള്‍ക്കെതിരായി വളരെ മുമ്പേ തന്നെ പോപുലര്‍ ഫ്രണ്ട് വ്യക്തമായ നിലപാടെടുത്തിട്ടുള്ളതാണ്.
അതിനനുസരിച്ച് പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്തിട്ടുള്ള പോപുലര്‍ ഫ്രണ്ടിനെ ഇതുമായി ബന്ധപ്പെടുത്തി കഥകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദുരൂഹമാണ്. സംഘടനയുടെ നയനിലപാടുകള്‍ക്കെതിരായ നീക്കം ഏതൊരു പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായാലും അത് വച്ചുപൊറുപ്പിക്കുകയില്ലെന്നും അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക