|    Jul 21 Sat, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാര്‍ത്ത പോലിസ് സൃഷ്ടി: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Published : 1st September 2017 | Posted By: mi.ptk

മലപ്പുറം: മലപ്പുറം സ്വദേശി ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച പോലിസുകാരനെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മലപ്പുറം പൊന്‍മള സ്വദേശി ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത 22 വാര്‍ത്താമാധ്യമങ്ങള്‍ക്ക് വ്യാജ ഇ-മെയില്‍ വിലാസത്തില്‍ നിന്നു ലഭിച്ചിരുന്നു. ഒരു പ്രധാന പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. കോഡൂര്‍ സ്വദേശിയായ പ്രഫഷനല്‍ വിദ്യാഭ്യാസം നേടുന്ന യുവാവിനെക്കുറിച്ചായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വ്യാജ ഇ-മെയില്‍ വിലാസത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത് പോലിസുകാരനാണെന്നു സംശയം ഉയര്‍ന്നിരുന്നു. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ വിലാസത്തില്‍ പോലിസുകാരന്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത അയച്ചത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. വ്യാജ ഇ-മെയില്‍ ഐഡി പോലിസുകാരന്റേതാണെന്നു പ്രാഥമികാന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപാലകരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ഈ അഡ്രസില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് പേജില്‍ കാണുന്നത്. ഫ്രണ്ട്‌ലിസ്റ്റിലും പ്രധാനമായി പോലിസുകാര്‍ തന്നെയാണ്. അതുകൊണ്ടാണ് പോലിസുകാരന്റേതാണ് ഈ വ്യാജ വിലാസമെന്നു സംശയിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss