|    May 28 Sun, 2017 2:28 pm
FLASH NEWS

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കുടുംബത്തെ വേട്ടയാടുന്നുവെന്ന്

Published : 19th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകനായ ഡോ. ഷാനവാസിന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരെക്കുറിച്ച് പത്രവാര്‍ത്ത നല്‍കിയതിന് തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി. കോട്ടയം കേന്ദ്രമാക്കിയിറങ്ങുന്ന ബ്രേക്കിങ് ന്യൂസ് എന്ന ആഴ്ചപത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഫിജോ ഹാരിഷാണ് പരാതിയുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഡോക്ടറായിരുന്ന ഷാനവാസ്് മരുന്നു ലോബികളുടെ അനധികൃത ഇടപെടല്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ദുരൂഹമായി മരണപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനം നല്‍കിയതിന് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപവാദപ്രചാരണം നടത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നതെന്ന് ഫിജോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള ഷൈജു സുകുമാരന്‍ നാടാരും സുഹൃത്തായ ന്യൂസ് പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയും ചേര്‍ന്നാണ് തനിക്കെതിരെ വ്യാപക പ്രചാരണം നടത്തുന്നതെന്ന് ഫിജോ ആരോപിച്ചു. ഷാനവാസിന്റെ മരണത്തെക്കുറിച്ചുള്ള ലേഖനം വന്നതിനുശേഷം ഷാജന്‍ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള മറുനാടന്‍ മലയാളി എന്ന വെബ്‌പോര്‍ട്ടലില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചമച്ച് അപകീര്‍ത്തിപ്പെടുത്തുകയാണ്. തന്റെയും 11 വയസുള്ള മകളുടെയും ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചും അപമാനിച്ചു. തുടര്‍ന്ന് പ്രതികരിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്ത ശേഷമാണ് രൂക്ഷമായ സൈബര്‍ ആക്രമണത്തിനും ഇരയായെന്ന് അവര്‍ പറഞ്ഞു. അപമാനം കൊണ്ട് ജീവിതംവഴിമുട്ടിയ അവസ്ഥയിലാണെന്നും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫിജോ ഹാരിഷ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day