|    Oct 15 Mon, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാര്‍ത്താ സമ്മേളനത്തില്‍ വിവാഹബന്ധം വിച്ഛേദിച്ച് മുസ്‌ലിം യുവതി

Published : 11th September 2017 | Posted By: fsq

 

ലഖ്‌നോ: മുസ്‌ലിം കുടുംബിനി പത്രസമ്മേളനം വിളിച്ച് ഭര്‍ത്താവുമായുള്ള ബന്ധം ഇസ്‌ലാമിക നിയമപ്രകാരം പിരിഞ്ഞതായി (ഖുല്‍അ്) പ്രഖ്യാപിച്ചു. മുസ്‌ലിം പുരുഷന്‍മാര്‍ മൊഴിചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നതു (ത്വലാഖ്) പോലെ, മുസ്‌ലിം സ്ത്രീകള്‍ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതാണ് ഖുല്‍അ്. ഷാജദ ഖാത്തൂന്‍ എന്ന യുവതിയാണ് ഭര്‍ത്താവ് ജുബേര്‍ അലിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. 2005 നവംബര്‍ 14നായിരുന്നു വിവാഹം. ‘ഖുല്‍അ്’ ഉപയോഗപ്പെടുത്തി വിവാഹ മോചനത്തിനായി പല മുസ്‌ലിം സ്ഥാപനങ്ങളെയും പണ്ഡിതരെയും സമീപിച്ചെങ്കിലും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിനാലാണ് പത്രസമ്മേളനം വിളിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. 18 മാസമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ഷാജദ. അതേസമയം, ഖുല്‍അ് പ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി ഇങ്ങനെയല്ലെന്ന് പറഞ്ഞ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം മൗലാനാ ഖാലിദ് റാഷിദ് രംഗത്തുവന്നു. എന്നാല്‍, ഷാജദ ഖാത്തൂന്‍ ഖുല്‍അ് ചൊല്ലിയത് സ്വീകാര്യമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷ ഷായിസ്താ അംബര്‍ പറഞ്ഞു. ഖാത്തൂന് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss