|    Mar 25 Sun, 2018 1:28 am
FLASH NEWS
Home   >  Kerala   >  

വാര്‍ത്താസമ്മേളനമില്ല, പകരം മുഖ്യമന്ത്രി ഫേസ്ബുക്ക് പേജ് തുറന്നു

Published : 1st July 2016 | Posted By: G.A.G

Pinarayi-fbതിരുവനന്തപുരം : പുതിയ ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെപ്പറ്റി അപ്പപ്പോള്‍ ജനങ്ങളോടു സംവദിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജ് തുറന്നു. സര്‍ക്കാരിന്റെ  പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ അറിയുവാനും ജനങ്ങളുടെ വിലയേറിയ അഭിപ്രായനിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിക്കുവാനുമുള്ള ഇടം കൂടിയാണ് ഫേസ് ബുക്ക് പേജെന്നും മുഖ്യമന്ത്രി പേജിലെ ആദ്യ പോസ്റ്റില്‍ വ്യക്തമാക്കി.
എല്ലാ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഈ സര്‍ക്കാരിന്റെ കരുത്തെന്നും പിണറായി പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എടുത്ത പ്രധാന തീരുമാനങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്്് ഫേസ്ബുക്കില്‍. അവ താഴെകൊടുത്തിരിക്കുന്നു :

1. മന്ത്രിമാരുടെ എണ്ണം 19 ആയിക്കുറച്ചു. മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടില്ല. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തി. ആദ്യമായി കേരളത്തിലെ മന്ത്രിസഭയില്‍ 2 വനിതകള്‍. മന്ത്രിമാരുടെയും മറ്റും സ്വീകരണത്തിന് കുട്ടികളും സ്ത്രീകളും താലം പിടിച്ച് നില്‍ക്കുന്ന രീതി ഒഴിവാക്കി.
2. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.
3. പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി. അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍. കേസന്വേഷണത്തിന് ഏഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജിഷയുടെ അമ്മയ്ക്ക് വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ നടപടി.
4. കശുവണ്ടി കോര്‍പറേഷന്റെ കീഴിലുള്ള അടച്ചുപൂട്ടിയ എല്ലാ ഫാക്റ്ററികളും തുറക്കും.
5. പച്ചക്കറികള്‍ 30% വിലക്കുറവില്‍ ഹോര്‍ടികോര്‍പ് വഴി നല്‍കുവാന്‍ നടപടി എടുത്തു.
6. സര്‍ക്കാര്‍ ജോലി നേടി അവധിയെടുത്ത് വിദേശത്ത് പോയി തിരികെ വരാത്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.
7. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി.
8. അടച്ചുപൂട്ടുവാന്‍ തീരുമാനിച്ച മലാപ്പറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
9. ഒഴിവുകള്‍ 10 ദിവസത്തിനുള്ളില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ 4300ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
10. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമത്തിന് പരിഹാരം. കാരുണ്യ ഫാര്‍മസികളില്‍ 37.2 കോടി രൂപയുടെ അവശ്യമരുന്നുകളെത്തിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.
11. പാഠപുസ്തക വിതരണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കി.
12. ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കുവാന്‍ നടപടി. നിരോധിക്കാത്തതും അതേ സമയം ഉപയോഗിച്ചു കൂടാത്തതുമായ കീടനാശിനികള്‍ പിടിച്ചെടുക്കുവാന്‍ നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss