|    Jan 17 Tue, 2017 4:43 pm
FLASH NEWS

വാര്‍ത്താമൂല്യമുണ്ടെങ്കില്‍ മാത്രമേ ചിത്രങ്ങള്‍ അമൂല്യമാവൂ: മമ്മൂട്ടി

Published : 4th September 2016 | Posted By: SMR

തൃശൂര്‍: കാഴ്ചയുടെ ഭംഗിയെക്കാള്‍ അതില്‍ വാര്‍ത്താമൂല്യം കൂടി ചേരുമ്പോഴാണു വാര്‍ത്താചിത്രങ്ങളും വാര്‍ത്താ വീഡിയോകളും അമൂല്യമാവുന്നതെന്നു നടന്‍ മമ്മൂട്ടി. തൃശൂര്‍ പ്രസ്‌ക്ലബ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഫോര്‍ ജി: ദി ഫോര്‍ത്ത് ജെന്‍ഡര്‍ എന്ന വാര്‍ത്താചിത്ര വീഡിയോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ഫോട്ടോഗ്രഫിയുടെ തിയറി ഫോക്കസ് ആന്റ് ഷൂട്ട് എന്നാണ്. വാര്‍ത്താചിത്രങ്ങളുടേത് ഷൂട്ട് ദെന്‍ ഫോക്കസ് എന്നും. കാണുന്ന ഒറ്റ സെക്കന്റ് കൊണ്ട് ദൃശ്യം ഒപ്പിയെടുക്കാനും അതില്‍ വാര്‍ത്ത കാണാനും കഴിയുന്ന മികവാണ് ന്യൂസ് കാമറാമാന്‍മാരുടേത്. ഇപ്പോള്‍ എടുത്ത ചിത്രത്തില്‍നിന്നു വീണ്ടും ഫോക്കസ് ചെയ്തു പുതിയ ചിത്രമെടുക്കാവുന്ന കാമറ ഇറങ്ങിയിട്ടുണ്ട്.
യാത്രയ്ക്കിടെ പല കാഴ്ചകളും കാണുമ്പോള്‍ കൈയിലൊരു കാമറ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഭാവിയില്‍ കണ്ണടച്ചുതുറക്കുമ്പോള്‍ പടം കിട്ടുന്ന സാങ്കേതികവിദ്യയിലേക്ക് ലോകം എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കാമറ വന്നതോടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാര്‍ എന്ന സ്ഥിതി വന്നെന്നും അദ്ദേഹം പറഞ്ഞു. ഔചിത്യമില്ലാതെ കാമറയെടുക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ അരോചകമായി മാറുന്നുണ്ടെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു. തൃശൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ സി അനില്‍കുമാര്‍, എക്‌സിബിഷന്‍ ക ണ്‍വീനര്‍മാര്‍ സംസാരിച്ചു. സമീപകാലത്ത് കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ പ്പോ ള്‍ ജനാധിപത്യത്തിന്റെ നാലാംതൂണ് (ഫോര്‍ത്ത് എസ്‌റ്റേറ്റ്) എന്നതിനു പകരം നാലാംലിംഗക്കാര്‍ (ഫോര്‍ത്ത് ജെന്‍ഡര്‍) എന്നു കളിയാക്കി ചിലര്‍ ബാനറുകള്‍ പതിച്ചിരുന്നു. ഈ പേര് തുറന്നമനസ്സോടെ സ്വീകരിച്ചാണ് പ്രദര്‍ശനത്തിന് ഫോര്‍ത്ത് ജെ ന്‍ഡര്‍ എന്നു പേരു നല്‍കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക