|    Jan 20 Fri, 2017 11:46 pm
FLASH NEWS

വാര്‍ത്തകള്‍ പുറത്ത് വരുന്നതിനെ ഭയക്കുന്നു: ചെന്നിത്തല

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുതാര്യമായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ എന്തിന് ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലിസ് നടപടി അപലപനീയമാണ്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. സംഭവത്തെ വളരെ ഗൗരവമായി കാണുന്നു. വാര്‍ത്തകള്‍ നിര്‍ഭയം റിപോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണിത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നടപടിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനും ഇടപെട്ടു. ഡിജിപിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ രോഷാകുലനായി സംസാരിച്ച വിഎസ് കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. —പോലിസ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച വിഎസ് എന്തിനാണ് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും ചോദിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലിസ് അതിക്രമം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ചുമതല നിര്‍വഹിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്തത് ഗുരുതര സാഹചര്യമാണ്. അടിയന്തരമായി മുഖ്യമന്ത്രി വീണ്ടും യോഗം വിളിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക