|    Jan 18 Wed, 2017 11:37 am
FLASH NEWS

വാര്‍ണര്‍ വെടിക്കെട്ടില്‍ ആസ്‌ത്രേലിയ ഒപ്പമെത്തി

Published : 7th February 2016 | Posted By: SMR

വെല്ലിങ്ടണ്‍: ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (98) ഒരുക്കിയ ബാറ്റിങ് വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് നാലു വിക്കറ്റിന്റെ ജയം.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ന് ഒപ്പമെത്തി. ആദ്യ കളിയില്‍ കിവീസ് ജയിച്ചിരുന്നു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒമ്പതു വിക്കറ്റിന് 281 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. കെയ്ന്‍ വില്യംസണാണ് (60) ടോപ്‌സ്‌കോറര്‍. മിച്ചെല്‍ സാന്റ്‌നര്‍ (45*), ആദം മില്‍നെ (36) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിയില്‍ വാര്‍ണറിനെക്കൂടാതെ മിച്ചെല്‍ മാര്‍ഷ് (69*), ഉസ്മാന്‍ കവാജ (50), ജോണ്‍ ഹാസ്റ്റിങ്‌സ് (48*) എന്നിവരും തിളങ്ങിയതോടെ 46.3 ഓവറില്‍ ആറു വിക്കറ്റിന് ഓസീസ് ലക്ഷ്യത്തിലെത്തി. 79 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക