|    Jan 21 Sat, 2017 3:43 am
FLASH NEWS

വാര്‍ണര്‍ക്ക് ഡബിള്‍ സെഞ്ച്വറി;ഓസീസ് വന്‍ സ്‌കോറിലേക്ക്

Published : 14th November 2015 | Posted By: SMR

പെര്‍ത്ത്: ഓപണര്‍ ഡേവിഡ് വാര്‍ണര്‍ വീണ്ടും ബാറ്റിങ് വെടിക്കെട്ടൊരുക്കിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ വന്‍ സ്‌കോറിലേക്കു കുതിക്കുന്നു. വാര്‍ണറുടെ (244*) ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടു വിക്കറ്റിന് 416 റണ്‍സെടുത്തിട്ടുണ്ട്. വാര്‍ണറെക്കൂടാതെ ഉസ്മാന്‍ കവാജയും (121) സെഞ്ച്വറിയുമായി മിന്നി. വാര്‍ണര്‍ക്കൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (5*) സ്റ്റംപെടുക്കുമ്പോ ള്‍ ക്രീസിലുള്ളത്.
272 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 22 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 244 റണ്‍സ് വാരിക്കൂട്ടിയത്. ഒന്നാം ടെസ്റ്റിലും രണ്ടിന്നിങ്‌സുകളില്‍ സെഞ്ച്വറി നേടി താരം കസറിയിരുന്നു. അതേസമയം, 186 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറും കവാജയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക