|    Apr 27 Thu, 2017 12:37 pm
FLASH NEWS

വാര്‍ഡ് സഭയിലെ തര്‍ക്കം വാക്കേറ്റമായി; ഡിവൈഎഫ്‌ഐ നേതാവിന് മര്‍ദനം

Published : 2nd December 2016 | Posted By: SMR

ചാലക്കുടി: വാര്‍ഡ് സഭയിലെ തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലുമായി. സഭയിലുണ്ടായ കൈയാങ്കളിയില്‍ ഡി വൈഎഫ്‌ഐ നേതാവിന് മര്‍ദനമേറ്റു. പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിആര്‍പുരം കമ്യൂണിറ്റി ഹാളില്‍ നടത്തിയ നഗരസഭ 32ാം വാര്‍ഡ് സഭയാണ് കൈയാങ്കളിയില്‍ സമാപിച്ചത്. പരിക്കേറ്റ വിആര്‍പുരം കോനിക്കര വീട്ടില്‍ ജില്‍ ആന്റണിയെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് സഭ നടക്കുന്ന കാര്യം വാര്‍ഡ് കൗണ്‍സിലര്‍ ഭൂരിഭാഗം വീട്ടുകാരെയും അറിയിച്ചില്ലെന്നും ഇത് വാര്‍ഡ് സഭയില്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും പരിക്കേറ്റ ജില്‍ ആന്റണി പറയുന്നു. വാര്‍ഡ്‌സഭയ്ക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കിയതായും ജില്‍ പറഞ്ഞു. എന്നാല്‍ വാര്‍ഡ് സഭയില്‍ അകാരണമായി ശല്യമുണ്ടാക്കിയത് ജില്‍ ആണെന്നും പരാതിക്കാരന്റെ വീട്ടില്‍ താന്‍ നേരിട്ടെത്തിയാണ് വാര്‍ഡ് സഭയുടെ അറിയിപ്പ് നല്‍കിയതെന്നും വാര്‍ഡ് കൗ ണ്‍സിലര്‍ ഷിബു വാലപ്പന്‍ പറഞ്ഞു. ഇയാളെ ആരും മര്‍ദിച്ചിട്ടില്ലെന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്റെ വീടിന് മുന്നില്‍ പ്രകടനമായെത്തി അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day