|    Apr 26 Wed, 2017 3:26 pm
FLASH NEWS

വാര്‍ഡ് മെംബറെ പ്രവേശനോല്‍സവത്തിന് ക്ഷണിച്ചില്ല; അങ്കണവാടി ഉപരോധിച്ചു

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: വാര്‍ഡ് മെംബറെ കേരളപ്പിറവി ദിനമായ ഇന്നലെ പ്രവേശനോല്‍സവത്തിനു ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ അങ്കണവാടി ഉപരോധിച്ചു.പ്രവേശനോല്‍സവത്തിനെത്തിയ ജില്ലാ ചൈല്‍ഡ് ഡെപ്യൂട്ടി പ്രൊട്ടക്ഷന്‍ ഓഫിസര്‍  ഷൈലജയെയും സൂപ്പര്‍വൈസര്‍ സുധര്‍മ്മയെയും നാട്ടുകാര്‍ രണ്ടുമണിക്കുറോളം തടഞ്ഞുവച്ചു.ഇന്നലെ രാവിലെ 10നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.ഇടവെട്ടി ഒന്നാം വാര്‍ഡ് മെംബര്‍ ടി എം മുജിബിനിനെയാണ് പരിപാടിയില്‍ ക്ഷണിക്കാതിരുന്നത്.ഒന്നാം വാര്‍ഡിലെ അങ്കണവാടി ഇടവെട്ടി മൂന്നാം വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്.ഒന്നാം വാര്‍ഡിലെ ഗുണഭോക്താക്കളായ 280 കുടുംബങ്ങള്‍ ഇതിന്റെ കീഴിലാണ് വരുന്നത്.ഒന്നാം വാര്‍ഡില്‍ സിപിഎം മെംബറും,മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസുമാണ്.ഇരുവിഭാഗങ്ങളും തമ്മില്‍ രാവിലെ രൂക്ഷമായ തര്‍ക്കമാണ് ഇന്നലെ നടന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി അങ്കണവാടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മെംബറെ പങ്കെടുപ്പിച്ചിരുന്നില്ല.മോണിട്ടറിങ് കമ്മിറ്റിയില്‍ മെംബറെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ  സാമൂഹിക നീതി വകുപ്പ് ജില്ലാ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഉള്‍പ്പെടുത്താന്‍ സിഡിപിഒ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഇന്നലെ മൂന്നാംവാര്‍ഡില്‍ പ്രവേശനോത്സവം നടത്താനെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും,പുതിയതായി എത്തിയ കുട്ടികളെയും ഈ പ്രശ്‌നത്തില്‍ തീരുമാനമെടുത്തശേഷം അകത്ത് കയറ്റുകയുള്ളുയെന്ന് ഇടവെട്ടി ഒന്നാംവാര്‍ഡ് മെംബറും,നാട്ടുകാരും അറിയിച്ചു.തുടര്‍ന്ന് സ്ഥലത്ത് രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.തൊടുപുഴ പോലിസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പോലിസുമായും നാട്ടുകാര്‍ തര്‍ക്കത്തിലായി.ഇതോടെ പ്രവേശനോത്സവം കുളമായി.അവസാനം കുട്ടികളെ അകത്ത് കയറ്റിയ ശേഷം മെംബറും നാട്ടുകാരും ചേര്‍ന്ന് അങ്കണവാടിയ്ക്ക് മുന്നില്‍  സമരം ആരംഭിച്ചു.അമ്പതിലധികം വീട്ടമ്മമാരാണ് സമരത്തിനെത്തിയത്.എന്നാല്‍ പ്രവേശനോല്‍സവത്തില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മാത്രമെ മുന്നോട്ടുപോവാന്‍ കഴിയുകയുള്ളുവെന്ന് സിഡിപിഒ അറിയിച്ചു.തുടര്‍ന്ന് ഉച്ചയ്ക്ക് 12.30നു വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ അങ്കണവാടിയുടെ മുന്നില്‍ പ്രവേശനോത്സവം നടത്തിയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.ഇനി മുതല്‍ വാര്‍ഡ് മെംബറെ ഉള്‍പെടുത്താതെ നടത്തുന്ന പരിപാടികളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.ഇവിടെ നിന്നു വിതരണം ചെയ്യുന്ന പല വസ്തുക്കളിലും ക്രമക്കേട് നടക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day