|    Sep 21 Fri, 2018 4:12 pm
FLASH NEWS

വാരിയന്‍കുന്നത്ത് രക്തസാക്ഷി ദിനാചരണം

Published : 22nd January 2017 | Posted By: fsq

 

കൊണ്ടോട്ടി: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വാരിയന്‍കുന്നത്ത് രക്തസാക്ഷി ദിനാചരണം ടി വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍ അധ്യക്ഷത വഹിച്ചു. കെഇഎന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ സമരത്തിലെ രക്തസാക്ഷിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീര രക്തസാക്ഷിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ശിവദാസന്‍, പ്രഫ. എം ഹരിപ്രിയ, പ്രഫ. അബ്ദുസത്താര്‍, രാഹുല്‍ രമേഷ്, സുമേഷ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.സ്വാതന്ത്ര്യസമരസേനാനികളായ വാസു, ബാലാമണി ടീച്ചര്‍, മാധ്യമപ്രവര്‍ത്തകന്‍ സീതി കെ വയലാര്‍ എന്നിവരെ ആദരിച്ചു. ശബ്‌ന പൊന്നാടിന് പുരസ്‌കാരം നല്‍കി. അഡ്വ. അബ്ദുര്‍റഹ്മാന്‍ കാരാട്ട്, കെ കെ ആലിബാപ്പു, അസൈനാര്‍ ആല്‍പറമ്പ്, ചുക്കാന്‍ ചെറിയ ബിച്ചു, പി അബ്ദുര്‍റഹ്മാന്‍, കെ പി എസ് ആബിദ് തങ്ങള്‍, കുഞ്ഞുട്ടി പൊന്നാട്, നൗഷാദ് മംഗലം, ഫൈസല്‍ ആലുങ്ങല്‍, മുസ്തഫ പുതിയകത്ത്, അബ്ദുസലാം കൊട്ടപ്പുറം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss