വാരാമ്പറ്റ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാവും
Published : 1st October 2016 | Posted By: Abbasali tf
കല്‍പ്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ നാളെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാവും. പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി രാവിലെ 10.30ന് പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി ഉദ്ഘാടനം ചെയ്യും. ആര്‍എംഎസ്എയുടെ ജില്ലാ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസെടുക്കും. ആര്‍എംഎസ്എ വയനാട് അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ പി ശിവപ്രസാദ്, വെള്ളമുണ്ട പഞ്ചായത്ത് അംഗം സക്കീന കുടുവ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, മജീദ് പങ്കെടുക്കും. വാരാമ്പറ്റ ഗവ. ഹൈസ്കൂളിന്റെ നൂറാം വാര്‍ഷികത്തിനു മുന്നോടിയായാണ് വാരാമ്പറ്റയെ പ്ലാസ്റ്റിക് വിമുക്തഗ്രാമമായി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഓരോ വീട്ടിലും ഓരോ തുണിസഞ്ചി’ എന്ന പദ്ധതി സ്കൂളില്‍ നടപ്പാക്കുകയാണെന്ന് പിടിഎ പ്രസിഡന്റ് എ മൊയ്തു, പിടിഎ വൈസ് പ്രസിഡന്റ് പി ഒ നാസര്‍, അധ്യാപകന് ദീപു ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്കൂളിലെ വിദ്യാര്‍ഥികളുടെ 600ഓളം വീടുകള്‍ക്ക് ഗുണമേന്മയേറിയ തുണിസഞ്ചി വിതരണം ചെയ്യുകയാണ് പദ്ധതി. ഗാന്ധിജയന്തി ദിനാഘോഷവും സ്കൂളിലെ ജെആര്‍സി യൂനിറ്റിന്റെ ഉദ്ഘാടനവും നാളെ നടക്കും. പദ്ധതി ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഗ്രാമത്തിലെ 50ഓളം കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ സന്ദര്‍ശന പരിപാടികളും നടത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.