|    Jan 23 Mon, 2017 8:03 am
FLASH NEWS

വാരണാസി ദുരന്തം: മരണം 25 ആയി

Published : 17th October 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ വാരണാസി-ചന്ദൗലി അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം 25 ആയി. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളാണ്. സാമുദായിക നേതാവ് ജയ് ഗുരുദേവിന്റെ അനുയായികളാണ് മരിച്ചത്. രണ്ടു ദിവസത്തെ പ്രാര്‍ഥനാ ക്യാംപിനെത്തിയ അവര്‍ വാരണാസി മേഖലയിലെ രാജ്ഘട്ട് പാലം കടക്കുന്നതിനിടെ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ദുരന്തത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ അദ്ദേഹം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക