|    Aug 24 Thu, 2017 1:09 am
FLASH NEWS
Home   >  National   >  

വാരണാസിയില്‍ 70കാരിയായ വിദേശ വനിത പീഡനത്തിനിരയായി

Published : 29th June 2017 | Posted By: mi.ptk

വാരണാസി: വാരണാസിയില്‍ 70 വയസുകാരിയായ വിദേശ വനിത പീഡനത്തിരയായതായി പരാതി. സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി എത്തിയ ഫ്രഞ്ച് വനിതയാണ് പീഡനത്തിരയായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഗംഗാ തീരത്തുള്ള മധോപൂര്‍ ഗ്രാമത്തിലെ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്ന വനിതയെ സെക്യൂരിറ്റി ജീവനക്കാരാണ് പീഡിപ്പിച്ചത്. മദ്യപിച്ചെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദ്ദിച്ച് അവശയാക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വനിത പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക