|    Jun 19 Tue, 2018 4:41 am

വായ്പ തിരിച്ചടയ്ക്കുന്നുണ്ടോയെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണം: സഹകരണ ഓംബുഡ്‌സ്മാന്‍

Published : 21st January 2017 | Posted By: fsq

 

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സഹകരണസ്ഥാപനങ്ങളില്‍നിന്ന് എടുക്കുന്ന വായ്പ തിരിച്ചയ്ക്കുന്നുണ്ടോയെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ എ മോഹന്‍ദാസ്. ആലപ്പുഴ പൊലീസ് സര്‍വീസ് സഹകരണ ഓഫീസില്‍ സിറ്റിങ് നടത്തുകയായിരുന്നു അദ്ദേഹം. വായ്പ കുടിശിക വരുന്നതോടെ ജാമ്യം നിന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ജാമ്യക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചാല്‍ പോലും ബാധ്യത മാറില്ല. ഇതു സംബന്ധിച്ച് എല്ലാ ജില്ലകളില്‍നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നു. സര്‍വീസ് കാലയളവില്‍ വായ്പ തിരിച്ചുപിടിക്കാന്‍ നിയമമുണ്ട്. പക്ഷേ പലപ്പോഴും സ്ഥാപനമേധാവികള്‍ ശമ്പളത്തില്‍നിന്ന് വായ്പ ഈടാക്കുന്നതില്‍ വീഴ്ചവരുത്തുന്നു. ഇതുമൂലം വിരമിക്കുമ്പോള്‍ പലര്‍ക്കും ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വരുകയും വന്‍ ബാധ്യതയുണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ ജാമ്യം നില്‍ക്കുന്നവര്‍ വായ്പ തിരിച്ചടയ്ക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. നെടുമുടി വില്ലേജ് സഹകരണ ബാങ്കിലിട്ട നിക്ഷേപം ഉടന്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. നാലുവര്‍ഷമായി ബാധ്യത ഒഴിവാക്കി നല്‍കാനായി ഓഫീസ് കയറിയിറങ്ങുന്ന  സ്ത്രീക്ക് 15 ദിവസത്തിനകം ബാധ്യത ഒഴിച്ചു നല്‍കാന്‍ വലിയകുഴി സര്‍വീസ് സഹകരണ ബാങ്കിന് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി. 47 പരാതികള്‍ സിറ്റിങില്‍ പരിഗണിച്ചു. 39 എണ്ണം തീര്‍പ്പാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss