|    Oct 24 Tue, 2017 12:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വായ്പ തിരിച്ചടച്ചില്ല മഹാരാഷ്ട്ര മുന്‍മന്ത്രിയുടെ പഞ്ചസാരമില്ല് കണ്ടുകെട്ടി

Published : 2nd October 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബബന്‍ റാവു പച്ച്പുടിന്റെ അഹമ്മദ് നഗര്‍ ജില്ലയിലെ പഞ്ചസാര ഫാക്ടറി ജപ്തിചെയ്തു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പൂനെ കല്യാണി നഗര്‍ ശാഖയില്‍ നിന്നെടുത്ത 383 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ബിജെപി നേതാവായ പച്ചപുട് എന്‍സിപി മന്ത്രിയുമായിരുന്നു.
ബബന്‍ റാവുവിന്റെ ഉടമസ്ഥതയിലുള്ള സായ്കൃപ ഷുഗര്‍ മില്ലാണ് അടച്ചുപൂട്ടിയത്. കണ്ടുകെട്ടല്‍ നടപടിയുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷനല്‍ ബാങ്ക്, അഹമ്മദ് നഗര്‍ ജില്ലാകലക്ടറുമായി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചസാര മില്ലുകളിലൊന്നാണ് സായ്കൃപ. മഴനിഴല്‍ പ്രദേശമായ അഹമ്മദ് നഗറില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കരിമ്പിന്റെ ലഭ്യതക്കുറവാണ് കമ്പനിയെ പ്രതികൂലമായി ബാധിച്ചത്. ഇതാണ് വായ്പ തിരിച്ചടവിനെ ബാധിച്ചതെന്നാണ് വിശദീകരണം.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് 2015ല്‍ ബാങ്ക് മില്ലിന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മഹാരഷ്ട്ര മന്ത്രിസഭയില്‍ ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു ബബന്‍ റാവു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ശ്രീഗോണ്ട നിയമസഭാ മണ്ഡലത്തില്‍നിന്ന് മല്‍സരിച്ചെങ്കിലും അദ്ദേഹത്തിന് സീറ്റ് നിലനിര്‍ത്താനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക