|    Oct 20 Sat, 2018 8:45 pm
FLASH NEWS

വായ്പ തിരിച്ചടച്ചിട്ടും റിക്കവറി നോട്ടീസ് : എസ്എന്‍ഡിപി താലൂക്ക് യൂനിയന്‍ ഓഫിസില്‍ പ്രതിഷേധവുമായി വീട്ടമ്മമാര്‍

Published : 21st September 2017 | Posted By: fsq

 

തൊടുപുഴ: എസ്എന്‍ഡിപി താലൂക്ക് യൂനിയന്‍ ഓഫിസില്‍ പ്രതിഷേധവുമായി വീട്ടമ്മമാര്‍ എത്തിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി. വായ്പ തിരിച്ചടച്ചിട്ടും റിക്കവറി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ ഒക്ടോബര്‍ ആറിന് മുമ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ഉറപ്പുനല്‍കി. എസ്.എന്‍.ഡി.പി കൊളപ്പാറ ശാഖയുെട കീഴിലുള്ള ഗുരുദീപം സ്വയം സഹായ സംഘത്തിലെ സ്ത്രീകളാണ് പരാതിയുമായി എത്തിയത്. രണ്ടുവര്‍ഷം മുമ്പ് യൂണിയന്‍ ബാങ്കില്‍ നിന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ്പയെടുത്തു നല്‍കിയിരുന്നു. വായ്പ്പ തിരിച്ചടവ് അന്നത്തെ ശാഖാഭാരവാഹികള്‍ മുഖേനയാണ് നടത്തിയത്. എന്നാല്‍ അന്നത്തെ ശാഖാ സെക്രട്ടറി സി.എന്‍.ഷൈജു അവസാന ഗഡുവും പലിശയും അടച്ചില്ലെന്ന് പിന്നീടാണ് അറിയുന്നത്. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെടുകയും പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഈ തുക തിരികെ നല്‍കാമെന്നും സമ്മതിക്കുകയും പകരം വസ്തു ഈടായി നല്‍കുകയും ചെയ്തു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇയാള്‍ പമം നല്‍കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടമ്മമാര്‍ക്ക് റിക്കവറി നോട്ടീസ് കിട്ടി. പരിഭ്രാന്തരായ വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. വീട്ടമ്മമാരുടെ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് പി എസ് സിനിമോന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss