|    Jul 24 Mon, 2017 10:21 pm
FLASH NEWS

വായ്പൂരും ചുങ്കപ്പാറയിലും ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Published : 15th July 2017 | Posted By: fsq

 

ചുങ്കപ്പാറ: വായ്പ്പൂര് ശാസ്താംകോയിക്കലും ചുങ്കപ്പാറ കിടി കെട്ടിപ്പാറയിലും ആടിനെ തെരുവ്വ് നായ്ക്കള്‍ കടിച്ചു കൊന്നു. വായ്പൂര് കരതോട്ടത്തില്‍ കല്ലമ്മാക്കല്‍ ഏലിയാമ്മ ജോസഫിന്റ് പുരയിടത്തില്‍ കെട്ടി തീറ്റിരുന്ന രണ്ട് ആടിനെ 10 ഓളം വരുന്നതെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു തിന്നുകയായിരുന്നു ബഹളം കേട്ട് ഓടി എത്തിയ ഏലിയാമ്മയെയും നായ്ക്കള്‍ ആക്രമിക്കാന്‍ തുനിഞ്ഞു. ഇവിടെ നിന്നും രക്ഷപ്പെട്ട  വീട്ടമ്മ വിവരം ഗ്രാമപഞ്ചായത്തംഗം ജോസിനെയും അറിയിച്ചു. ആളുകളെത്തി തെരുവ് നായ്ക്കളെ ഇവിടെ നിന്നും തുരത്തി.ചുങ്കപ്പാറ കൊച്ചിലാത്ത് അന്നന്മയുടെ രണ്ട് ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു. ചുങ്കപ്പാറയിലും പരിസര പ്രദേശത്തളിലും തെരുവ് നായ്ക്കള്‍ വളര്‍ത്ത മൃഗങ്ങള്‍ക്കും ജന ജിവിതത്തിനും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക