|    Oct 20 Fri, 2017 7:13 am
Home   >  Todays Paper  >  page 7  >  

വായ്പാ തട്ടിപ്പ്: 7,000 കമ്പനികളുടെ പേര് വെളിപ്പെടുത്തും: ബാങ്ക് യൂനിയന്‍

Published : 17th July 2016 | Posted By: SMR

അഹ്മദാബാദ്: വായ്പയെടുത്ത് മനപ്പൂര്‍വം വെട്ടിപ്പ് നടത്തിയ 7,000 കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ). ഈ കമ്പനികള്‍ വെട്ടിച്ച തുക 70,000 കോടി രൂപയോളം വരുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം അറിയിച്ചു. തട്ടിപ്പ് നടത്തിയ കമ്പനികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മാസം 29ന് ഒമ്പത് യൂനിയനുകളുടെ ആഹ്വാനപ്രകാരം 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. വായ്പാ തട്ടിപ്പുകാര്‍ക്കെതിരേ മൃദുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തട്ടിപ്പുകള്‍ക്കെതിരേ സിവില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ കേസുകള്‍ എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നില്ല? വെങ്കിടാചലം ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക