|    Nov 18 Sat, 2017 9:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വായ്പകള്‍ എഴുതിത്തള്ളല്‍ : ബിജെപി വിശദീകരിക്കണം

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോര്‍പറേറ്റ് ഭീമന്മാരുടേത് അടക്കമുള്ളവരുടെ വായ്പകള്‍ എഴുതിത്തള്ളിയ പൊതുമേഖലാ ബാങ്കുകളുടെ നടപടിയെക്കുറിച്ച് ബിജെപി വിശദീകരിക്കണമെന്ന് സിപിഎം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 81,683 കോടി രൂപയുടെ വായ്പകള്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി പറയണമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. വായ്പ എഴുതിത്തള്ളപ്പെട്ടവരില്‍ പ്രധാനികളെല്ലാം കോര്‍പറേറ്റ് ഭീമന്‍മാരാണ്.  സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രം എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയാണ്. ഇപ്പോള്‍ 81,683 കോടി എഴുതിത്തള്ളിയെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക