|    Sep 20 Thu, 2018 12:38 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വായുമലിനീകരണം മാനസികാവസ്ഥയെ സ്വാധീനിക്കുമെന്ന് പഠനം

Published : 29th August 2018 | Posted By: kasim kzm

ബെയ്ജിങ്: വായുമലിനീകരണം മനുഷ്യന്റെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കുമെന്നു പഠനം. 20,000 ആളുകളില്‍ 2010 മുതല്‍ 2014 വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. യുഎസിലെ യേല്‍ സര്‍വകലാശാലയും ചൈനയിലെ പെകിങ് സര്‍വകലാശാലയും സംയുക്തമായാണ് പഠനം നടത്തിയത്. ലോകത്തെ നഗരപ്രദേശങ്ങളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
അന്തരീക്ഷ വായുവിലെ സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് തുടങ്ങിയവയുടെ അളവിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ശുദ്ധവായു ശ്വസിച്ചു വളര്‍ന്ന, പ്രായം കൂടിയവരുടെ വാക്ചാതുരിയും ചിന്തയും മറ്റും നഗരത്തിലുള്ള, മലിന വായു ശ്വസിച്ചു വളര്‍ന്നവരേക്കാള്‍ മെച്ചമാണെന്നു പഠനം പറയുന്നു.
ലോകത്താകമാനം ഓരോ വര്‍ഷവും ഏഴു ദശലക്ഷം അകാലചരമങ്ങള്‍ വായുമലിനീകരണം മൂലം സംഭവിക്കുന്നുവെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss