|    Jul 18 Wed, 2018 12:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വായുമലിനീകരണം കുറച്ചാല്‍ ഇന്ത്യക്കാരുടെ ആയുസ്സ് കൂട്ടാം

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ അന്തരീക്ഷവായു ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വൃത്തിയാക്കിയാല്‍ ഡല്‍ഹി നഗരവാസികളുടെ ആയുസ്സ് ശരാശരി ഒമ്പതുവര്‍ഷമെങ്കിലും വര്‍ധിക്കുമെന്ന് പഠനം. ദേശീയ നിലവാരപ്രകാരം ഇന്ത്യയിലെ വായു വൃത്തിയാക്കിയാല്‍ തന്നെ ഇന്ത്യക്കാരുടെ ആയുസ്സ് നാലുവര്‍ഷത്തോളം വര്‍ധിക്കുമെന്നു ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം വരെയേ വായുമലിനീകരണം പാടുള്ളു. എന്നാല്‍, ഇതിലും ഉയര്‍ന്ന തോതിലാണ് ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷമലിനീകരണം എന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മലിനീകരണ തോത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായാല്‍ തന്നെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും ആയുസ്സിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss