|    May 24 Wed, 2017 2:16 am
FLASH NEWS

വായുമലിനീകരണം:ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിച്ചുകൂടെയെന്ന് ഹരിത ട്രൈബ്യൂണല്‍

Published : 8th November 2016 | Posted By: mi.ptk

pollutionair

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടരുന്ന വായുമലിനീകരണ പ്രശ്‌നത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. മലിനീകരണം കുറക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡല്‍ഹി,ഹരിയാന,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഭിഭാഷകരാണ് സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായത്.മലിനീകരണത്തിനെതിരെ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ സമ്മതിച്ചു.
ദീപാവലി ആഘോഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായത്. നല്ലൊരു മഴലഭിക്കാതെ പ്രശ്‌നം പരിഹരിക്കുക പ്രയാസമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day