|    Jan 23 Mon, 2017 4:10 pm

വായന മരിക്കുന്നു

Published : 8th July 2016 | Posted By: SMR

മറ്റു രാജ്യങ്ങളിലെ അവസ്ഥ കുറേക്കൂടി മെച്ചമായിരിക്കാം. എന്നാല്‍, അറബ് നാടുകളില്‍ വായന മരിക്കുകയാണ്. യുഎസ് അധിനിവേശവും അതിന്റെ ഉപോല്‍പന്നങ്ങളായ വിഭാഗീയതകളും മറ്റു രാജ്യങ്ങളുടെ സൈനികവും അല്ലാത്തതുമായ ഇടപെടലുകളും കാരണം വായനയില്‍ മുമ്പില്‍ നിന്നിരുന്ന ഇറാഖിലും സിറിയയിലും പുസ്തകപ്രസാധനം തന്നെ അപകടത്തിലായി. കെയ്‌റോ പുസ്തകമെഴുതുന്നു, ബെയ്‌റൂത്ത് അതു പ്രസിദ്ധീകരിക്കുന്നു, ബഗ്ദാദ് അതു വായിക്കുന്നു എന്നാണ് ചൊല്ല്. അതൊക്കെ പണ്ട്. 380 ദശലക്ഷം ജനസംഖ്യയുള്ള അറബ് നാടുകളില്‍ 11 ദശലക്ഷമുള്ള ബെല്‍ജിയത്തിന്റെ കാല്‍ഭാഗം വരും പുസ്തകക്കമ്പോളം.
പ്രധാന കാരണം നിലവാരമില്ലാത്ത വിദ്യാഭ്യാസവും മൊബൈല്‍ ഫോണിന്റെ പ്രചാരവുമാണെന്ന് പ്രസാധകര്‍ കരുതുന്നു. അറബ് വരമൊഴി പലപ്പോഴും വായനക്കാര്‍ക്ക് തടസ്സമാവുന്നു. പകര്‍പ്പവകാശനിയമങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പുസ്തകമിറങ്ങിയാല്‍ ഉടനെ അതിന്റെ കള്ളക്കോപ്പികള്‍ കമ്പോളത്തിലെത്തും. തുടര്‍ന്നത് ഓണ്‍ലൈനിലും വായിക്കാം. ധാരാളം വായനക്കാര്‍ ഉണ്ടാവേണ്ട ഈജിപ്തില്‍ ക്രയശേഷി കുറവായതിനാല്‍ ലാഭം കിട്ടുന്നതരത്തില്‍ വിലയിടാന്‍ പ്രയാസമാണ്.
അതേയവസരം സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ വായനക്കാര്‍ കൂടിവരുന്നുണ്ട്. പ്രേമകഥകളും അദ്ഭുതകഥകളും സെല്‍ഫ് ഹെല്‍പ് ചവറുകളുമാണ് അധികം വിറ്റുപോവുന്നത്. ലൈംഗികത, രാഷ്ട്രീയം, മതം എന്നിവയെ സ്പര്‍ശിച്ചാല്‍ തടിക്കു കേടുവരുമെന്നതിനാല്‍ വിഷയവൈവിധ്യം താരതമ്യേന കുറവാണെന്നാണു നിരീക്ഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക