|    Jan 20 Fri, 2017 9:18 am
FLASH NEWS

വായനശാല അക്രമം: നടപടി വേണമെന്ന് ലൈബ്രറി കൗണ്‍സില്‍

Published : 25th May 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ വായനശാലകള്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി മൊറാഴ ഗ്രാമീണ വായനശാല, മാങ്ങാട് കൃഷ്ണ പിള്ള സ്മാരക വായനശാല എന്നിവ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു.
കഴിഞ്ഞ ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വായനശാലകള്‍ക്ക് നേരെ അക്രമമുണ്ടായി. പോലിസ് കാണിക്കുന്ന നിഷ്‌ക്രിയതയാണ് അക്രമം തുടരാന്‍ കാരണം. എല്ലാ വിഭാഗം ആളുകളും ഒത്തുചേരുന്ന വായനശാലകള്‍ക്ക് നേരെ നടക്കുന്ന അക്രമണത്തില്‍ എല്ലാ വിഭാഗം ആളുകളും പ്രതിഷേധിക്കണമെന്നും ജില്ലാ സെക്രട്ടറി പി കെ ബൈജു അഭ്യര്‍ഥിച്ചു. തകര്‍പ്പെട്ട ലൈബ്രറികള്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, കണ്ണൂര്‍ താലുക്ക് സെക്രട്ടറി എം ബാലന്‍, തളിപ്പറമ്പ് താലുക്ക് പ്രസിഡന്റ് വൈക്കത്ത് നാരായണന്‍, സെക്രട്ടറി ടി പി കുഞ്ഞിക്കണ്ണന്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക