|    Aug 18 Sat, 2018 2:41 am
FLASH NEWS

വായനശാലയ്ക്ക് തീയിട്ടു

Published : 24th June 2017 | Posted By: fsq

 

കണ്ണൂര്‍: നഗരത്തില്‍ പട്ടാപ്പകല്‍ സാമൂഹികവിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടു. ധനലക്ഷ്മി ആശുപത്രിക്ക് സമീപം കണ്ണോത്തുംചാല്‍ റോഡിലെ ശ്രീനാരായണ ലൈബ്രറിക്കാണ് തീയിട്ടത്. ലൈബ്രറിക്കുള്ളിലെ പഴയ പത്രമാസികകളും ഫര്‍ണിച്ചറും നശിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയാണ് തീയണച്ചത്. ശ്രീനാരായണ യുപി സ്‌കൂള്‍ കെട്ടിടത്തോട് അനുബന്ധിച്ച് തന്നെയാണ് വായനശാലയും പ്രവര്‍ത്തിക്കുന്നത്. തീ പടര്‍ന്നിരുന്നെങ്കില്‍ സ്‌കൂള്‍ കെട്ടിടം ഉള്‍പ്പെടെ കത്തിനശിക്കുമായിരുന്നു. ബോധപൂര്‍വം ആരോ തീയിട്ടതാണെന്നാണ് സംശയം. വായനശാല പ്രസിഡന്റ് ടിഎം പ്രസന്നനും സെക്രട്ടറി കെ പ്രമോദും പോലിസില്‍ പരാതി നല്‍കി. വായനശാല ആക്രമിച്ചവര്‍ക്കതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss