|    Oct 22 Mon, 2018 3:38 pm
FLASH NEWS

വായനശാലയുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമെന്ന്

Published : 20th September 2017 | Posted By: fsq

 

മാനന്തവാടി: കണിയാരം പ്രഭാത് വായനശാലയുമായി ബന്ധപ്പെട്ട് വായനശാലാ സെക്രട്ടറിയും കരാറുകാരനുമായ വി യു ജോയ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ആരോപണവിധേയനായ പി ജി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായനശാലാ നവീകരണ പ്രവൃത്തിയില്‍ അഴിമതി നടത്തുകയും ഫണ്ട് ലാപ്‌സാക്കുകയും നവീകരണ കമ്മിറ്റി അംഗങ്ങളുടെ വ്യാജ ഒപ്പിടുകയും ചെയ്‌തെന്നും നിലം ടൈല്‍ ചെയ്യുന്നതിനും സീലിങിനും മറ്റ് നവീകരണ പ്രവൃത്തികള്‍ക്കുമായി മാനന്തവാടി മുനിസിപ്പാലിറ്റി അനുവദിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നതെന്നും ആരോപിച്ചാണ് തന്നെ വായനശാലാ കമ്മിറ്റി പുറത്താക്കിയതായി പറയപ്പെടുന്നത്. എന്നാല്‍, വായനശാലയില്‍ എടുക്കേണ്ട ജോലികള്‍ കാണിച്ചു നല്‍കാതെ കരാറുകാരനായ ജോയ് വേറെ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിച്ചതാണ് പണം നഷ്ടപ്പെടാന്‍ കാരണമെന്നും എസ്റ്റിമേറ്റ് പ്രാകാരമുള്ള പണികള്‍ മുഴുവന്‍ ചെയ്തു തീര്‍ത്തിട്ടുണ്ടെന്നും വിജയന്‍ പറഞ്ഞു. കമ്മിറ്റി സ്വയം ജോലി ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചതോടെ കരാറുകാരനായ ജോയിക്കുണ്ടായ വിഷമങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണ് വി യു ജോയിയെന്നും  പി ജി വിജയന്‍ ആരോപിച്ചു. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി തന്നെ അറിയിച്ചിട്ടില്ല. കെട്ടിട നവീകരണത്തിന്റെ കണക്കുകള്‍ കമ്മിറ്റി ഐകകണ്‌ഠ്യേന അംഗീകരിച്ചതാണ്. അതില്‍ ആരുടെയും വ്യാജ ഒപ്പുകള്‍ ഇട്ടിട്ടില്ല. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ചെയ്ത ജോലികളുടെ പ്രതിഫലമായി കിട്ടിയ 18000 രൂപ വായനശാലാ കമ്മിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍, സെക്രട്ടറി പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും വിജയന്‍ പറഞ്ഞു. തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന്വര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി ജി വിജയന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss