|    Jul 26 Wed, 2017 10:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാമനസ്തുതിയുമായി ആര്‍എസ്എസ് വാരികയുടെ ഓണപ്പതിപ്പ്

Published : 10th September 2016 | Posted By: mi.ptk

tcr_gl_tcr_kesari_160908191941664തൃശൂര്‍: ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണപ്പതിപ്പ് പുറത്തിറങ്ങിയത് പതിവിന് വിരുദ്ധമായി വാമനസ്തുതിയുമായി. വില്‍പ്പനയ്ക്ക് എത്തിയ ലക്കത്തിന്റെ കവര്‍ചിത്രത്തിലാണ് ഓലക്കുടയുമായി പൂണൂല്‍, കൗപീനം എന്നിവ ധരിച്ച് വാ—മനന്റെ രൂപത്തില്‍ നില്‍ക്കുന്ന കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മഹാബലി സങ്കല്‍പ്പത്തെ മാറ്റി വാമനനെ ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ് നടപടി അവരുടെ ബ്രാഹ്മണബോധത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നു ദലിത് സംഘടനകളും നേതാക്കളും പറയുന്നു. കേസരിയുടെ വാമനസ്തുതി സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയിട്ടുള്ളത്. കേരളത്തിലെ പരമ്പരാഗത ഓണ സങ്കല്‍പ്പം, അസുരചക്രവര്‍ത്തിയായ മഹാബലിയെയും അദ്ദേഹത്തിന്റെ കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ രാജ്യത്തെയും കുറിച്ചുള്ളതാണ്. മഹാബലി കീഴാള പ്രതീകവും വാമനന്‍ വരേണ്യപ്രതീകവുമാണ്. മഹാബലിയെ ഉപേക്ഷിച്ച് വാമനനെ പുകഴ്ത്തുകവഴി ആര്‍എസ്എസ് ഒരിക്കല്‍കൂടി അവരുടെ ഉത്തരേന്ത്യന്‍ സവര്‍ണമനസ്സ് തുറന്നുകാട്ടിയെന്നാണ് പ്രധാന വിമര്‍ശനം. മഹാബലിയാണ് മലയാളിയുടെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നത്. അവരുടെ മനസ്സില്‍ മഹാബലിയെ ചതിയില്‍ പാതാളത്തിലേക്ക് അയച്ച ആര്യവംശത്തിന്റെ പ്രതിനിധിയാണ് വാമനന്‍. കേസരിയുടെ മുഖചിത്രത്തിനെതിരേ ഫേ—സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവയിലെല്ലാം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ തിരുവോണ ദിവസം വാമനന്റെ ജന്‍മദിനമായതിനാലാണ് ഇത്തരമൊരു കവര്‍ചിത്രം നല്‍കിയതെന്ന വിശദീകരണത്തിലൂടെയാണ് കേസരി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക