|    Jul 25 Tue, 2017 12:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാന്‍ പുഴയില്‍ വീണ് എട്ടു മരണം

Published : 12th October 2016 | Posted By: SMR

വാരണാസി: തകര്‍ന്ന പാലത്തില്‍ നിന്ന് വാന്‍ പുഴയില്‍ വീണ് അഞ്ചു സ്ത്രീകളടക്കം എട്ടുപേര്‍ മരിച്ചു. ഗാസിപൂര്‍ ജില്ലയില്‍ നോനഹാര പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാസിപൂരിലെ മുഹമ്മദാബാദ് ദുമ്‌റി ബിന്‍ത് ബസ്തിയില്‍ നിന്നു അംവായിലെ സതിമായ് ക്ഷേത്രത്തിലേക്ക് പാമ്പ് കടിയേറ്റയാളുടെ ചികില്‍സയ്ക്കു വേണ്ടി പോവുകയായിരുന്ന 11 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ച പാലത്തിലൂടെ പോവുമ്പോഴാണ് വാന്‍ പുഴയില്‍ വീണത്. പാലത്തില്‍ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിരുന്നില്ല. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക