|    Jun 24 Sun, 2018 4:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാന്‍ പാഞ്ഞുകയറി ആട്ടിടയനും 40 ആടുകളും കൊല്ലപ്പെട്ടു

Published : 3rd May 2017 | Posted By: fsq

 

ഈറോഡ്: നിയന്ത്രണം വിട്ട വാന്‍ പാഞ്ഞുകയറി ആട്ടിടയന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. സത്യമംഗലം ജില്ലയില്‍ ഈറോഡ്-സത്യമംഗലം റോഡിലുണ്ടായ അപകടത്തിലാണ് 40 ആടുകള്‍ ചത്തത്. 20ഓളം ആടുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് ആട്ടിടയന്‍മാര്‍ കോയമ്പത്തൂരിലെ സുളൂര്‍ ജില്ലയില്‍നിന്നും 60 പ്രത്യേകതരം ആടുകളുമായി കോടിവേരി ഭാഗത്തേക്ക് വില്‍പനയ്ക്കായി കൊണ്ടു പോകവേയാണ് വാന്‍ പാഞ്ഞുകയറിയത്. ആട്ടിടയനായ 55കാരന്‍ മരുതാചലം സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റ ആറുപേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. വാന്‍ ഡ്രൈവര്‍ അപകട സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss