|    Jun 25 Sun, 2017 9:02 am
FLASH NEWS

വാന്‍ കണ്ടെത്തി; കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

Published : 17th November 2016 | Posted By: SMR

കൊച്ചി: കുമ്പളം-അരൂര്‍ പാലത്തില്‍നിന്നും ബൊലീറോ വാന്‍ കായലിലേക്ക് വീണ് കാണാതായ അഞ്ചുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. പാലത്തിനടിയില്‍ നിന്ന് രാത്രി 11.30 ഓടെ വാന്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരും മല്‍സ്യത്തൊഴിലാളികളുമാണ് രാത്രി വൈകിയും തിരച്ചില്‍ നടത്തുന്നത്. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് തിരച്ചതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായ അഞ്ചുപേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേവി കോസ്റ്റല്‍ ഗാര്‍ഡും മുങ്ങല്‍ വിദഗ്ധരുമെത്താതിരുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കി. വാഹനത്തിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ നാലുപേര്‍ അപകടം നടന്ന സമയം വാഹനത്തില്‍ നിന്നും തെറിച്ച് കായലിലേക്ക് വീണതാകാം എന്നാണ് പോലിസ് നിഗമനം. കായലില്‍ നീന്തുന്നതു കണ്ട മല്‍സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ കാലിന് പരിക്കുണ്ട്.അപകടം നടന്ന സ്ഥലത്ത് യാത്രക്കാര്‍ തടിച്ചുകൂടിയതും ഗതാഗതക്കുരുക്കിന് കാരണമായി. പലരും വാഹനങ്ങള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തതും പാലത്തില്‍ വഴിവിളക്കുകള്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. വാഹനത്തിന്റെ അമിതവേഗതയാകാം അപകടത്തിനു കാരണമെന്നാണ് പോലിസ് നിഗമനം.രക്ഷാപ്രവര്‍ത്തനം ആലപ്പുഴ കലക്ടര്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ നാവികസേനയുടെ സഹായം തേടാനും നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക