|    Jun 19 Tue, 2018 6:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വാനിലയ്ക്ക് പുതുവസന്തം

Published : 25th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഒരുകാലത്ത് കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വുമായെത്തിയ വാനിലയ്ക്ക് വീണ്ടും പൂക്കാലം. വിലകുറഞ്ഞതിനാല്‍ ഭൂരിഭാഗം വാനില കര്‍ഷകരും കൃഷി ഉപേക്ഷിച്ച സാഹചര്യത്തില്‍ വാനില തൈകള്‍ക്കായി കര്‍ഷകര്‍ പരക്കംപാച്ചിലില്‍. 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാണ് വാനിലയ്ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുണ്ടായിരുന്നത്. ഒരു കിലോ തരംതിരിക്കാത്ത പച്ച വാനില ബീന്‍സിന് 4,000 രൂപ വരെ വില ലഭിച്ചിരുന്നു. 2000ന്റെ തുടക്കത്തില്‍ ആരംഭിച്ച കൃഷി 2003-04 കാലഘട്ടമായപ്പോഴേക്കും സംസ്ഥാനത്തിന്റെ മലയോര ഭാഗങ്ങളി ല്‍ പടര്‍ന്നുപന്തലിച്ചിരുന്നു. വാനില കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ കൃഷിനാശമുണ്ടായതാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് തുണയായത്.  കണ്ണൂര്‍ ജില്ലയിലെ ജോസ് ഗിരി, കേളകം, ഇരിട്ടി ഭാഗങ്ങളിലും കാസര്‍കോട് ജില്ലയിലെ മാലോം, രാജപുരം, വെള്ളരിക്കുണ്ട്, ബളാല്‍ ഭാഗങ്ങളിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് വാനില കൃഷി വ്യാപകമായിരുന്നത്. തോട്ടങ്ങളിലെത്തി വന്‍കിട കമ്പനിക്കാര്‍ വാനില ശേഖരിച്ചത് കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ നല്‍കി. വില 3000ല്‍ എത്തിയപ്പോള്‍ ഒരു മീറ്റര്‍ വാനില വള്ളിയുടെ വില 150 രൂപയും നടാന്‍ താങ്ങായി ഉപയോഗിച്ചിരുന്ന ശീമക്കൊന്ന രണ്ടര മീറ്ററിന് 10 രൂപയും വിലയുണ്ടായിരുന്നു. 2005ന് ശേഷം വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തുടങ്ങി. കമ്പനികള്‍ വാനില വാങ്ങാന്‍ എത്താത്തതിനെത്തുടര്‍ന്ന് സംസ്‌കരിച്ച വാനില വര്‍ഷങ്ങളായി പെട്ടിയിലടച്ച് സൂക്ഷിച്ച കര്‍ഷകരുമുണ്ട്. ഇപ്പോള്‍ മഡഗാസ്‌കറില്‍ കാലാവസ്ഥ വ്യതിയാനംമൂലം കൃഷി നശിച്ചതാണ് കേരളത്തിലെ വാനില കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്. ഇപ്പോള്‍ പച്ച വാനില ബീന്‍സിന് 2250 രൂപ വിലയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss