|    Jan 20 Fri, 2017 9:28 am
FLASH NEWS

വാനിനെ പിന്തുടരുന്നതിനിടെ എക്‌സൈസ് സംഘത്തിനു നേരേ കൈയേറ്റം; 100 പേര്‍ക്കെതിരേ കേസ്

Published : 15th March 2016 | Posted By: SMR

പെര്‍ള: വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ഓമ്‌നി വാനിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തിന് നേരെ കൈയേറ്റ ശ്രമം. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ ബദിയടുക്ക പോലിസ് കേസെടുത്തു.
ഞായറാഴ്ച രാത്രി 8.30ഓടെ പെര്‍ളയിലാണ് സംഭവം. പെര്‍ള ടൗണില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണ്ണാടക ഭാഗത്ത് നിന്നെത്തിയ മാരുതി ഓമ്‌നി വാന്‍ അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപം വച്ച് എക്‌സൈസ് സംഘം വാന്‍ പിന്തുടര്‍ന്ന് പിടികൂടി. അതിനിടെയാണ് ഒരു സംഘം ആളുകള്‍ എക്‌സൈസ് സംഘത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഘുറാമിന്റെ പരാതിയില്‍ പെര്‍ള സ്വദേശികളായ അജയ്, രാജേഷ്, പ്രസാദ്, ഗണേഷ്, ഉദയ തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക