|    Oct 20 Sat, 2018 10:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വാനാക്രൈ : ഉ. കൊറിയന്‍ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

Published : 24th May 2017 | Posted By: fsq

 

കാലഫോര്‍ണിയ: ലോകത്തെ പിടിച്ചുകുലുക്കിയ വാനാക്രൈ റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന ആരോപണത്തിനു ശക്തിപകര്‍ന്നു കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൈബര്‍ സുരക്ഷാ കമ്പനിയായ സിമറ്റിക്കാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വാനാക്രൈ ആക്രമണം ഉത്തര കൊറിയയുമായി ബന്ധമുള്ള ലാസര്‍സ് സംഘവുമായി കൂടുതല്‍ സാമ്യമുള്ളതായാണ് കമ്പനിയുടെ ആരോപണം. വാനാക്രൈ ആക്രമണത്തിനുപയോഗിച്ച അടിസ്ഥാന സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലാസര്‍സിന്റെതിനു സമാനമാണെന്നാണ് സെമാന്റിക്കിന്റെ കണ്ടെത്തല്‍. ആക്രമണത്തിന്റെ സ്വഭാവം വച്ച് ഇത് ഉത്തര കൊറിയക്കായി നടപ്പാക്കിയതാണെന്നും കമ്പനി ആരോപിക്കുന്നു. അതേസമയം, വനാക്രൈ ആക്രമണം സംബന്ധിച്ച ആരോപണങ്ങള്‍ ഉത്തരകൊറിയന്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. 2014ല്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നു 81 ദശലക്ഷം യുഎസ് ഡോളര്‍ കവര്‍ന്നെന്നു ആരോപിക്കപ്പെടുന്ന ഹാക്കര്‍ സംഘമാണ് ലാസര്‍സ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss