|    Jun 23 Sat, 2018 2:15 am
FLASH NEWS

വാണിയമ്പലം ക്ഷേത്ര ആക്രമണം കള്ളനെ കപ്പലിലും തിരയണം:എസ്ഡിപിഐ

Published : 26th January 2017 | Posted By: fsq

 

കാളികാവ്: നാടിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി വാണിയമ്പലം ക്ഷേത്രത്തിനുനേരെ നടന്ന ആക്രമണത്തില്‍ കള്ളനെ കപ്പലിലും തിരയണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ പലയിടങ്ങളിലും ക്ഷേത്രങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളില്‍ കുറ്റവാളികള്‍ പിടിക്കപ്പെടാത്തതില്‍ ദുരൂഹതയുണ്ട്. വാണിയമ്പലം അക്രമത്തിനു പിന്നിലെ പ്രതികളെ പിടികൂടുന്നതിന് എല്ലാ സാധ്യതകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. നാട്ടില്‍ അരക്ഷിതാവസ്ഥയും ദുരൂഹതയും നിലനിര്‍ത്തി രാഷ്ടീയ ലാഭത്തിനുവേണ്ടി ഹീന ശ്രമം നടത്തുന്നവരെ ജാതി മത ഭേതമന്യേ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, സമദ് പുല്ലുര്‍, കുഞ്ഞാപ്പ പുന്നക്കാട്, നജീബ് കോട്ടാല, വി അബ്ദുല്‍ ഹമീദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss