|    Jun 25 Sun, 2017 12:25 am
FLASH NEWS

വാണിമേല്‍ ബോംബേറ്; സമാധാന റാലി അക്രമികള്‍ക്ക് താക്കീതായി

Published : 19th November 2016 | Posted By: SMR

വാണിമേല്‍:  മൂന്നാഴ്ചയായി തുടരുന്ന ബോംബേറില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വാണിമേലില്‍ സമാധാന സന്ദേശം വിളംബരം ചെയ്ത് സര്‍വകക്ഷി നേതൃത്വത്തില്‍ നടന്ന ബഹുജന റാലി അക്രമികള്‍ക്കുള്ള കനത്ത താക്കീതായി. ഇന്നലെ വൈകീട്ട് നാലരയ്ക്ക് ഭൂമിവാതുക്കല്‍ കൊപ്രക്കളം ഗ്രൗണ്ടില്‍ നിന്ന് തുടങ്ങിയ റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, ജനപ്രതിനിധികളും, യുവജന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാധാന സമ്മേളനത്തില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഒ സി ജയന്‍, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം സി വി എം വാണിമേല്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി എച്ച് ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി മൂസ മാസ്റ്റര്‍, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എന്‍ കെ മൂസ മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍,  സിപിഎം നേതാക്കളായ പി പി ചാത്തു, ടി പി കുമാരന്‍, ടി പ്രദീപ് കുമാര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബാലന്‍ മാമ്പറ്റ, ജനതാദള്‍ മണ്ഡലം സെക്രട്ടറി പി പി ചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക