|    Dec 12 Tue, 2017 4:02 pm
FLASH NEWS

വാണിമേല്‍ ബോംബേറ്: പ്രതികളെ പിടിച്ചില്ല

Published : 1st November 2016 | Posted By: SMR

വാണിമേല്‍: സിപിഎമ്മിന്റെ പന്തംകൊളുത്തി പ്രകടനത്തിന് നേരെ സ്റ്റീല്‍ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ കുറിച്ച് പോലിസിന് ഇതുവരെയും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി, സമീപത്തെ കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, സൂചനകള്‍ ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. ബോംബേറുണ്ടായി നിമിഷങ്ങള്‍ക്കകം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ഏരിയാ സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നു. പ്രദേശികമായി നടക്കുന്ന പന്തം കൊളുത്തി പ്രകടനത്തിന് ഇവരെത്തിയതും നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന്റെ വിത്ത് മുളപ്പിച്ചിട്ടുണ്ട്.സംഭവം നടന്ന പ്രദേശത്തെ രണ്ട് സിസിടിവി കാമറകള്‍ പോലിസ് ഇതുവരെ പരിശോധിച്ചിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും കാമറ പരിശോധിക്കാത്തതും ബാങ്കിന്റെ ഭരണാധികാരികള്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്നതും ജനങ്ങളുടെ സംശയം ബലപ്പെടുത്തുന്നു.വന്‍സംഘര്‍ഷം ഒഴിവായ ആശ്വാസത്തിലാണ് വാണിമേല്‍ നിവാസികള്‍. മുന്‍കാല സംഘര്‍ഷങ്ങളില്‍. പ്രദേശത്ത ഇരു പാര്‍ടികളിലുമായി നിരവധി പേര്‍ കൊല്ലപ്പെടുകയും മറ്റനവധി കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക