|    Oct 20 Fri, 2017 12:49 pm
FLASH NEWS

വാണിമേല്‍ കൊമ്മിയോട് വാര്‍ഡില്‍ പോരാട്ടം കനക്കുന്നു

Published : 29th October 2015 | Posted By: SMR

വാണിമേല്‍: വാണിമേല്‍ കൊമ്മിയോട് വാര്‍ഡ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫ് ശക്തമായ പോരാട്ടം നടത്തുന്നു.പഞ്ചായത്ത് ലീഗ് വൈസ ്പ്രസിഡന്റ് സ്ഥാനത്തുളള കൊമ്മോടന്‍കണ്ടി സൂപ്പിയെയാണ് കന്നി അങ്കത്തിനിറക്കിയത്. സിപിഎമ്മിന് ശക്തമായ അടിവേരുള്ള ഈ വാര്‍ഡില്‍ വിപൂലമായ പ്രചാരണ പരിപാടികളാണ് യുഡിഎഫ് നടത്തുന്നത്.
എല്‍ഡിഎഫിലെ കെ പി രാജീവനുമായാണ് അങ്കകളരിയില്‍ യുഡിഎഫ് സ്ഥാനാര്‍തഥിയുടെ പോരാട്ടം. എന്നാല്‍ . പരിസ്ഥിതിവാദിയും ക്വാറികള്‍ക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ശ്രദ്ധേയമായ നിലപാടെടുക്കുകയും ചെയ്ത രാജീവന്‍ നിരവധി വികസന പ്രവര്‍ത്തനാങ്ങള്‍ ഇതിനകം പഞ്ചായത്ത് മെംബറെന്ന നിലയില്‍ ചെയതത് മുന്‍ നിര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്.
സിപിഎമ്മിന്റെ കോട്ടയില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ കെല്‍പ്പുളള സ്ഥാനാര്‍ഥിയായിട്ടാണ് യുഡിഎഫ് നേതൃത്വം യുവ നേതാവായ സൂപ്പിയെ അങ്കത്തിനിറക്കിയത്. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മറ്റ് സ്ഥാനാര്‍തഥികളുണ്ടെങ്കിലും ഇവര്‍ രണ്ട് പേരുമാണ് പ്രധാന മല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക