|    Oct 19 Thu, 2017 11:48 pm

വാണിമേലില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം: രക്തസാക്ഷി സ്തൂപം വികൃതമാക്കി; ഇന്ന് ഹര്‍ത്താല്‍

Published : 15th November 2015 | Posted By: SMR

വാണിമേല്‍: സിപിഎം ലോക്കല്‍ ഓഫീസിന് നേരെ അക്രമം. രക്ത സാക്ഷി സ്തൂപങ്ങള്‍ കരി ഓയില്‍ പൂശി വികൃതമാക്കി. സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഭൂമിവാതുക്കലിലെ കെ പി കുഞ്ഞിരാമന്‍ സ്മാരക മന്ദിരത്തിന് നേരെയാണ് നേരെയാണ് ഇന്ന് പുലര്‍ച്ച കല്ലേറുണ്ടായത്. കല്ലേറില്‍ മുന്‍ ഭാഗത്ത നാല് ജനലിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. പൊട്ടിച്ചിതറിയ ജനല്‍ ഗ്ലാസുകളും കല്ലും വരാന്തയില്‍ കിടക്കുന്നുണ്ട്. ഓഫീസിന് മുന്‍ ഭാഗത്തെ കെ.പി കുഞ്ഞിരാമന്‍ സ്മാരക സ്തൂപം കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി. ബൈക്കിലെത്തിവരാണ് അക്രമം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
പരപ്പുപാറയിലെ രക്ത സാക്ഷി സ്തൂപവും വികൃതമാക്കി. .സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മൂന്ന മണിവരെ വാണിമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. വിവരമറിഞ്ഞ് സിപിഎം നേതാക്കളായ വി പി കുഞ്ഞികൃഷ്ണന്‍, പി പി ചാത്തു, ടി പി കുമാരന്‍, കെ ചന്തു, കെ.ടി രാജന്‍, ടി പ്രദീപ് കുമാര്‍ ഉള്‍പ്പടെ നേതാക്കളും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി. പോലീസും വാണിമേലിലുണ്ട്. കുറ്റിയാടിയില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടപടികള്‍ ശക്തമാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതിനിടയിലാണ് വാണിമേലിലെ അക്രമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക