|    Aug 20 Mon, 2018 8:37 am
FLASH NEWS

വാണിമേലില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Published : 8th April 2018 | Posted By: kasim kzm

വാണിമേല്‍: കഴിഞ്ഞ ദിവസം സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുണ്ടായ അടിപിടിയെ തുടര്‍ന്നു വാണിമേലില്‍ ഇരുവിഭാഗം യുവാക്കള്‍ ഏറ്റുമുട്ടി.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. വാണിമേല്‍ കുളപ്പറമ്പിലെ ഒരു സംഘം ചെറുപ്പക്കാരും താവോട്ട് മൂക്കില്‍ നിന്നെത്തിയ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസം ഭൂമിവാതുക്കല്‍ എംഎല്‍പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ മര്‍ദനമേറ്റെന്ന് ആരോപിച്ചു ഒരു സംഘം യുവാക്കള്‍ ഇന്നലെ വൈകുന്നേരം എട്ടോടെ കുളപ്പറമ്പ് എത്തുകയായിരുന്നു. കുളപ്പറമ്പ് സ്വദേശികളാണ് കഴിഞ്ഞ ദിവസം മര്‍ദിച്ചത് എന്നാരോപിച്ചാണ് അവര്‍ എത്തിയത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. പിന്നീട് പോലിസും നാട്ടുകാരും ചേര്‍ന്ന് ഇരുവിഭാഗ ത്തെയും പിരിച്ചുവിടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss