|    Nov 14 Wed, 2018 6:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വാണിജ്യ രംഗത്ത് തിരിച്ചടി; ലിറയുടെ മൂല്യം ഇടിഞ്ഞു

Published : 12th August 2018 | Posted By: kasim kzm

ആങ്കറ: യുഎസുമായുള്ള ബന്ധം വഷളായത് തുര്‍ക്കിയുടെ വാണിജ്യരംഗത്തെ സാരമായി ബാധിച്ചു. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം നിലവില്‍ 16 ശതമാനം ഇടിഞ്ഞു. ലിറയുടെ മൂല്യം 20 ശതമാനം വരെ ഇടിയുമെന്നാണ് കരുതുന്നത്. തുര്‍ക്കിക്കെതിരായ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനവും സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനവും അധിക തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്.
ഡോളറിലുള്ള സാമ്പത്തിക ഇടപാടുകള്‍ ലിറയിലേക്കു മാറ്റാന്‍ രാജ്യത്തെ വ്യവസായികളോട് തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണവും ഡോളറുകളും എക്‌സ്‌ചേഞ്ച് ചെയ്യാനും ഉര്‍ദുഗാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ബാങ്കുകളില്‍ നിന്നു കുറഞ്ഞ പലിശയ്ക്ക് കടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിനു ബാങ്കുകള്‍ തയ്യാറായിട്ടില്ല. തുര്‍ക്കിക്ക് ഇപ്പോള്‍ സാമ്പത്തിക ഭദ്രത ഇല്ലെന്നാണ് ബാങ്കുകളുടെ വാദം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss