|    Apr 26 Wed, 2017 1:29 pm
FLASH NEWS

വാണിജ്യ നികുതി വരുമാനത്തില്‍ വര്‍ധനയെന്ന് മന്ത്രി

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: ജൂണ്‍ മാസത്തിലെ വാണിജ്യ നികുതിയില്‍ മികച്ച വര്‍ധനയുണ്ടായെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ നികുതി 19 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നതെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മെയ് മാസത്തില്‍ 10 ശതമാനവും അതിനുമുമ്പ് 12 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി 12 ശതമാനമാണ്. അതിനുമുമ്പത്തെ ശരാശരി 10 ശതമാനം ആയിരുന്നു. 2012-13 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് വാണിജ്യ നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടാവുന്നത്. പുതിയ സര്‍ക്കാര്‍ വന്നശേഷം നികുതി പിരിവ് ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കാര്യമായി ഇടപെടല്‍ നടത്താതെയാണ് കഴിഞ്ഞമാസത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യാപാരികള്‍ സ്വമേധയാ നികുതി അടയ്ക്കാന്‍ തയ്യാറായതാണെന്നും സര്‍ക്കാര്‍ ഇത് പിടിച്ചുവാങ്ങിയതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ സാഹചര്യത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം വാണിജ്യ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പരമാവധി നികുതി വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ധന ഉണ്ടായേക്കില്ലെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. നികുതി പിരിച്ചെടുക്കുന്നതിനാവും പ്രധാനശ്രമം. ഇതേ തോതില്‍ നികുതി വര്‍ധിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് റവന്യൂകമ്മി ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day