|    Nov 18 Sun, 2018 7:00 am
FLASH NEWS

വാട്‌സ് ആപ്പ് ഗ്രൂപ്പിനെ ചൊല്ലി സംഘട്ടനം; ഏഴുപേര്‍ക്ക് പരിക്ക്‌

Published : 13th June 2017 | Posted By: fsq

 

പെര്‍ള: വാട്‌സ്ആപ് ഗ്രൂപ്പിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ടാറ്റാ സുമോ തകര്‍ത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പെര്‍ള ടൗണിലാണ് സംഭവം. പെര്‍ള ഹൊസഗദ്ദെയിലെ ജയന്തകുമാര്‍, ഓമനന്‍, പവന്‍കുമാര്‍ എന്നിവരെ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയിലും സച്ചിന്‍, ലോകേഷ്, ഗണേഷ്, പ്രശാന്ത് എന്നിവരെ കാസര്‍കോട്ടെ സ്വകാര്യആശുത്രിയിലും പ്രവേശിപ്പിച്ചു. പെര്‍ളയിലെ ഓഡിറ്റോറിയത്തില്‍ ഒരു സമുദായത്തിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.  ജയന്ത കുമാറിന്റെ പരാതിയില്‍ 25 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ടാറ്റാ സുമോ കല്ലെറിഞ്ഞ് തകര്‍ത്തത്. ലോകേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സുമോ. സിപിഎം-ബിജെപി അനുഭാവികള്‍ തമ്മിലായിരുന്നു സംഘര്‍ഷം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss