|    Jan 17 Tue, 2017 10:51 pm
FLASH NEWS

വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പെണ്‍കുട്ടി ജീവനൊടുക്കി

Published : 25th September 2016 | Posted By: mi.ptk

suicide

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വഴി തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവിന്റെ നടപടിയില്‍ മനംനൊന്ത് 17കാരി ഡല്‍ഹി ആനന്ദ് വിഹാറിലെ ഇരുനില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഉത്തര്‍പ്രദേശ് പോലിസ് സബ് ഇന്‍സ്‌പെക്ടറുടെ മകളും ഗാസിയാബാദ് സ്വദേശിനിയുമായ പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്.പിതാവിനോട് ക്ഷമാപണം നടത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പില്‍ താന്‍ ഏറെ വിഷാദത്തിലാണെന്ന് പെണ്‍കുട്ടി എഴുതിയിട്ടുണ്ട്. യുവാവും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പില്‍ യുവാവിന്റെ പേരില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിനും അയാളെ അറിയില്ല. ദൃശ്യങ്ങള്‍ കണ്ട് നടുങ്ങിയ താന്‍ മകളെ ശകാരിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ആണ്‍കുട്ടിക്കെതിരേ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും തന്റെ പടവും വ്യക്തിപരമായ വിശദാംശങ്ങളും വാട്‌സ്ആപ്പ് വഴി പരസ്യപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായും പിതാവ് വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 289 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക