|    Aug 18 Sat, 2018 8:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം തുടങ്ങി

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നടപടിയുമായി വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാട്‌സ്ആപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ അപ്‌ഡേഷന്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഈ നിയന്ത്രണമുണ്ടാവും.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്കോ, വ്യക്തികളിലേക്കോ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കാത്ത രീതിയിലാണു നിയന്ത്രണം. അഞ്ച് ഫോര്‍വേഡുകള്‍ കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ചെയ്യാനുള്ള അവസരം ഇല്ലാതാവും. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പിന് ടെലികോം മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നു മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പരക്കുന്നത് തടയാന്‍ പൗരസമൂഹവും സാങ്കേതിക വിദ്യാ കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നു ടെലികോം മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ വാട്‌സ്ആപ്പും വ്യക്തമാക്കി. മഹാരാഷ്ട്ര, അസം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ കാരണം ജനങ്ങള്‍ അക്രമാസക്തരായിരുന്നു. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss