|    Oct 17 Wed, 2018 11:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാതെ വിശ്വസിക്കരുത്‌

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങള്‍ വഴി സമൂഹങ്ങളില്‍ അസ്വസ്ഥത പടര്‍ത്താന്‍ ദേശവിരുദ്ധര്‍ ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെടാത്ത സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ തെറ്റായതും, യാതൊരു അടിസ്ഥാനമില്ലാത്തതുമായ സന്ദേശങ്ങള്‍, വാര്‍ത്തകള്‍ എന്നിവ പ്രചരിക്കുന്നുണ്ട്. പലരും ഇത് ശരിയായ കാര്യങ്ങളാണെന്ന് വിശ്വസിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി സേനയായ സശസ്ത്ര സീമാബല്ലിന്റെ (എസ്എസ്ബി) രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്ബി ജവാന്മാര്‍ ഇത്തരത്തിലുള്ള സ്ഥിരീകരിക്കപ്പെടാത്ത സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. അതിര്‍ത്തി സുരക്ഷയില്‍ എസ്എസ്ബിയുടെ പങ്കിനെ കേന്ദ്രമന്ത്രി പ്രശംസിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss