|    Oct 23 Mon, 2017 2:44 am

വാട്‌സ്ആപ്പ് വീഡിയോ കോളിങ് നിലവില്‍ വന്നു

Published : 15th November 2016 | Posted By: frfrlnz

whatsapp
ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ ആപ്പ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീഡിയോ കോളിങ് ഉള്‍പ്പെടുത്തിയിട്ടുള്ള അപ്‌ഡേറ്റ് ഇന്നു മുതല്‍ ചെയ്യാം.ഒരു മാസം മുമ്പ് ഇതിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കിയിരുന്നു. പുതിയ അപ്‌ഡേറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും വിന്‍ഡോസ് സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഉണ്ടാവും. ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമല്ല സാധാരണക്കാര്‍ ഉപയോഗിക്കുന്ന ലോഎന്‍ഡ് ഫോണുകളിലും വാട്‌സാപ്പ് കോളിങ് അനായാസേന നടക്കും എന്നാണ് വീഡിയോ കോളിങിന്റെ പ്രത്യേകത.

വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഉപയോഗിക്കുന്ന വിധം
ആദ്യം നിങ്ങളുടെ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന സ്‌റ്റോറില്‍ പോയി പുതിയ അപ്പ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക. വാട്‌സ്ആപ്പ് തുറന്ന് ഏതെങ്കിലും ചാറ്റോ കോണ്‍ടാക്ടോ തിരഞ്ഞെടുത്ത ശേഷം അതിലെ കോള്‍ ബട്ടണ്‍ അമര്‍ത്തുക. ഫോണിന്റെ റിസീവറിന്റെ ചിത്രമുള്ള ഐക്കണില്‍ അമര്‍ത്തുമ്പോള്‍ വീഡിയോ കോളിങ് ആണോ വോയിസ് കോളിങ് ആണോ വേണ്ടതെന്ന് ചോദിക്കും.ഇതില്‍ വീഡിയോ കോളിങ് തിരഞ്ഞെടുക്കുക.വീഡിയോ കോളിങ് സമയത്ത് മറ്റ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനും കഴിയും.
ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി വാട്‌സ്ആപ്പ് അടുത്തിടെ സ്‌നാപ്പ്ചാറ്റിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് സര്‍വീസിന് യോജിച്ച രീതിയിലാണ് തങ്ങളുടെ വീഡിയോ കോളിങ് സംവിധാനം തയ്യാറാക്കിയിരിക്കുന്നതെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക