|    Oct 23 Tue, 2018 8:26 am
FLASH NEWS
Home   >  Kerala   >  

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജപേരില്‍ അംഗമായ യുവാവിനെ അറസ്റ്റ് ചെയ്തു

Published : 14th September 2017 | Posted By: shadina sdna

കാസര്‍കോട്: സ്ത്രീകള്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ പേരില്‍ അംഗമാവുകയും ഗ്രൂപ്പ് അംഗത്തിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയയും ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിലെ പല അംഗങ്ങളോടും ഇയാള്‍ ഫോട്ടോ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് വിദ്യാനഗര്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ബെളിഞ്ചം സ്വദേശി സുബൈര്‍ ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ മാത്രമുള്ള വാട്‌സ്അപ്പ് ഗ്രൂപ്പായ ഇശല്‍ നിലാവ്, കിനാവ് എന്നീ ഗ്രൂപ്പുകളിലാണ് പ്രതി ആയിശയെന്ന പേരില്‍ അംഗമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss